കെഎസ്‌യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും
സെക്രട്ടറിയേറ്റ് നടയിൽ നടന്ന സമരത്തിൽ ലാത്തി ചാർജ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ബന്ദ്

തിരുവനന്തപുരം: കെ.എസ്.യു നാളെ . (04-07- 2025, വെള്ളി) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു നേരെ നടത്തിയ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്. സംസ്ഥാന ഗവൺമെന്റിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ വിശേഷിച്ച് വിദ്യാർത്ഥി വിരുദ്ധമായ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.