ദേശീയ പാതയിൽ ഏലോക്കര പെട്രോൾ പമ്പിന് മുൻപിൽ ലോറി നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു
ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് അപകടം നടന്നത്

ഈങ്ങാപ്പുഴ: ദേശീയ പാതയിൽ ഏലോക്കര പെട്രോൾ പമ്പിന് മുൻപിൽ ലോറി നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന തമിഴ്‌നാട് രജിസ്ട്രേഷൻ ലോറിയാണ് അപകടത്തിൽ പെട്ടത്. പുലർച്ചെ രണ്ട് മണിക്കാണ് അപകടം നടന്നത്. ലോഡുമായി വയനാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തു നിന്നും അടിവാരത്തേക്ക് പോകുകയായിരുന്ന കാറിനെ, പിന്നിൽ നിന്നും മറ്റൊരു വാഹനം അശ്രദ്ധമായി ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് അപകടം നടന്നത്.
അപകടം ഒഴിവാക്കാൻ പരമാവധി അരികിലേക്ക് ചേർത്തപ്പോൾ തമിഴ്‌നാട് രജിസ്ട്രേഷൻ ലോറി നിയന്ത്രണം വിട്ട് സൈഡിലേക്ക് തെന്നി മാറി പോസ്റ്റിൽ ഇടിച്ചു അപകടം നടക്കുകയായിരുന്നു.