സുംബാ ഡാൻസിനെതിരെ പ്രതികരിച്ച ടി കെ അഷ്റഫിന്റെ സസ്പെൻഷൻ റദ്ദാക്കി
അഷ്റഫിന്റെ ഭാഗം കേൾക്കാൻ ഹൈക്കോടതി മാനേജ്മെന്റിന് നിർദ്ദേശം നൽകി
കൊച്ചി: സ്കൂളുകളിൽ ഇത്തവണ നടപ്പിലാക്കിയ സുംബ ഡാൻസിനെതിരെ പരസ്യമായി പ്രതികരിച്ച ടി കെ അഷ്റഫിന്റെ സസ്പെൻഷൻ ഹൈക്കോടതി റദ്ദാക്കി. സംഭവത്തിൽ അഷ്റഫിന്റെ ഭാഗം കേൾക്കാതെയാണ് സസ്പെൻഷൻ നടത്തിയതെന്ന് നിരീക്ഷിച്ചു.
അധ്യാപകന്റെ ഭാഗം കൂടി കേൾക്കാൻ മാനേജ്മെൻറ്ന് കോടതി നിർദ്ദേശം നൽകി. സുംബ ഡാൻസ് നെതിരെ വിസ്ഡം യൂത്ത് മൂവ്മെന്റിന്റെ ജനറൽ സെക്രട്ടറി കൂടിയായ അധ്യാപകൻ അഷ്റഫിന്റെ പരാമർശം വൻ വിവാദമാണ് വരുത്തിവെച്ചത്.

