കുനിയിൽ കടവ് പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടി
ബൈക്കിൽ വന്ന ആൾ ചെരുപ്പ് അഴിച്ചു വച്ചശേഷം പാലത്തിൽ നിന്നും ചാടുകയായിരുന്നു

അത്തോളി : അത്തോളി കുനിയിൽ കടവ് പാലത്തിൽ നിന്നും പുഴയിലേക്ക് ഇന്ന് രാവിലെ ചാടിയ ആൾക്കാർ തിരച്ചിൽ തുടരുന്നു. ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം.ബൈക്കിൽ വന്ന ആൾ ചെരുപ്പ് അഴിച്ചു വച്ചശേഷം കുനിയിൽ കടവ് പുഴയിൽ സി എച്ച് പാലത്തിൽ നിന്നും ചാടുകയായിരുന്നുവത്രേ. യുവാവാണ് ചാടിയതെന്നാണ് പ്രാഥമിക നിഗമനം.
കൊയിലാണ്ടിയിൽ നിന്നും വെള്ളിമാടകുന്നിൽ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ടീം തെരച്ചിൽ നടത്തുന്നത്. അതേസമയം അത്തോളി കൊടശ്ശേരി സ്വദേശിയായ ആളെ ഇന്നലെ രാത്രി മുതൽ കാണാതായതായി പോലിസിൽ പരാതി ലഭിച്ചിട്ടുണ്ട്.