കുനിയിൽ കടവ് പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
വള്ളിൽ കടവ് ഭാഗത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്

അത്തോളി: പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തി. കാട്ടിലപ്പീടിക വള്ളിൽക്കടവ് ഭാഗത്തുനിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുനിയിൽ കടവ് പാലത്തിൽ നിന്നും പുഴയിലേയ്ക്ക് ചാടിയ ആൾക്കു വേണ്ടി പുഴയിൽ ഇന്നും തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്.
ഇന്നലെ രാവിലെ 7.30ഓടെ പുഴയിലേയ്ക്ക് ഒരാൾ ചാടിയെന്ന് പ്രചരിച്ചത്. തുടർന്ന് പോലീസും നാട്ടുകാരും രക്ഷാസംഘവും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തുകയായിരുന്നു. പാലത്തിന് സമീപം നിർത്തിയ നിലയിൽ ബൈക്കും ചെരുപ്പും കണ്ടെത്തിയിരുന്നു. കൊയിലാണ്ടി, വെള്ളിമാടുകുന്ന്, കോഴിക്കോട് നിന്നുള്ള അഗ്‌നിരക്ഷാസേനയുടെ സ്‌കൂബ ടീമും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.