എസ്എഫ്ഐ മാർച്ചിൽ പേരാമ്പ്ര എൽഐസി ഓഫീസിന്റെ ഗേറ്റ് തകർന്നു
ഗേറ്റിനടിയിൽ അകപ്പെട്ട സി ഐ യ്ക്കും മറ്റു പോലീസുകാർക്കും പരിക്കേറ്റു

പേരാമ്പ്ര: എസ്എഫ്ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പഠിപ്പു മുടക്ക് സമരത്തിൻറെ ഭാഗമായി ഇന്ന് പേരാമ്പ്ര എൽഐസി ഓഫീസിലേക്ക് നടന്ന മാർച്ചിൽ സംഘർഷം ഉണ്ടായി.പ്രതിഷേധക്കാർ ഗേറ്റ് തള്ളി തുറക്കാൻ ശ്രമിച്ചത് ഇടയിൽ തകർന്നുവീണു.
സിഐക്കും പോലീസുകാർക്കും നിസാര പരിക്കേറ്റു. കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന ഗവർണർക്കെതിരെയാണ് പ്രതിഷേധം സഘടിപ്പിച്ചത്.