headerlogo
breaking

കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്: ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി

കൃത്യസമയത്ത് ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി

 കണ്ണൂരിൽ റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്: ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി
avatar image

NDR News

11 Jul 2025 12:04 PM

കണ്ണൂർ · വളപട്ടണത്ത് റെയിൽവേ പാലത്തിൽ ഇന്ധന സ്ലാബ് വച്ച് ട്രെയിൻ അപകടപ്പെടുത്താൻ ശ്രമം. പുലർച്ചെ രണ്ടുമണിയോടെ കൊച്ചുവെളി-ഭാവ്നഗർ ട്രെയിൻ കടന്നുപോകുന്നതിനിടെയാണ് സ്ലാബ് ശ്രദ്ധയിൽപ്പെട്ടത്. ലോക്കോ പൈലറ്റാണ് സ്ലാബ് കണ്ടത്. കൃത്യസമയത്ത് ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി. തുടർന്ന് അൽപനേരം ട്രെയിൻ നിർത്തി.

      റെയിൽവേ അധികൃതരും പൊലീസും പരിശോധന നടത്തി. റെയിൽ ലൈനിൻ്റെ എർത്ത് കമ്പിക്ക് ഉപയോഗിക്കുന്ന സ്ലാബാണ് പാലത്തിൽ വച്ചത്. വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസും അന്വേഷണവും തുടങ്ങി.

 

NDR News
11 Jul 2025 12:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents