മെത്തഫിറ്റാമിനുമായി എരവട്ടൂർ സ്വദേശിയായ യുവാവിനെ പിടികൂടി
പേരാമ്പ്രയിൽ നിന്നും ചേനായിക്ക് പോകുന്ന റോഡിൽ വെച്ചാണ് ഇയാളെ പിടികൂടിയത്

പേരാമ്പ്ര: ലഹരി ഉപയോഗത്തിനുള്ള 30.595 ഗ്രാം മേത്താംഫിറ്റാമിനുമായി എരവട്ടൂർ പുത്തലത്തു കണ്ടി മീത്തൽ വീട്ടിൽ ഭാസ്കരൻ മകൻ വിഷ്ണുലാൽ (29) എന്നയാളെ പിടികൂടി. കോഴിക്കോട് ഇ. ഐ.ഐ ബി യിലെ അസിസ്റ്റന്റ് എകൈസസ് ഇൻസ്‌പെക്ടർ സബീറലി പി കെ യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പേരാമ്പ്രയിൽ നിന്നും ചേനായിക്ക് പോകുന്ന റോഡിൽ ലേണേഴ്സ് തീയേറ്റർസ് കെട്ടിടത്തിനു സമീപം വെച്ച് ആണ് മേത്താം ഫിറ്റാമിനുമായി ഇയാളെ പിടികൂടിയത്.
കെ എൽ . 56 ടി 3194 ഹോണ്ട എവിയേറ്റർ സ്കൂട്ടർ സഹിതമാണ് പ്രതിയെ പിടിച്ചത്. ഇയാളെ പ്രതിയാക്കി ബാലുശ്ശേരി റെയിഞ്ചിലെ എക്സൈസ് ഇൻസ്പെക്ടർ ധ്രുപദ് എസ് ഉം പാർട്ടിയും എൻ ഡി പി എസ് കേസെടുത്തു. എക്സൈസ് സംഘത്തിൽ എ ഇ ഐ (ഗ്രേഡ്) രാജീവൻ പി. എൻ , പി.ഒ ദിലീപ് കുമാർ ഡി എസ്, ഷാജി ഇ. എം (സിഇഒ) ലിനീഷ് കെ (ഡബ്ലിയു സി.ഇ.ഒ ) ഷൈനി, ഡ്രൈവർ (സിഇഒ) പ്രശാന്ത് എന്നിവരാണ് ഉണ്ടായിരുന്നത്.