കേരളത്തിൻറെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചു
സംസ്ഥാനം കയ്യടിച്ച മുഖ്യമന്ത്രി: കേരളത്തിൻറെ വിപ്ലവ സൂര്യൻ വിട പറഞ്ഞു

നടുവണ്ണൂർ : കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചു മരണം 102ആം വയസ്സിൽ .രോഗാവസ്ഥ അതീത ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്ന് മുഖ്യമന്ത്രിയും സിപിഎം നേതാക്കൾ അടക്കമുള്ളവരും ആശുപത്രിയിൽ എത്തിയിരുന്നു. വിഎസിന്റെ മരണത്തോടെ ഇന്ത്യയിലെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് വിട പറയുന്നത്. ദീർഘനാളായി രോഗശയ്യയിലായിരുന്നു വി എസ്. വൈകിട്ട് 3 30ന് തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. ആദരസൂചകമായി എകെജി സെൻററിൽ കൊടി താഴ്ത്തിക്കെട്ടി. അഞ്ചുമണിയോടെ മൃതദേഹം എകെജി സെൻററിൽ എത്തിക്കും. മൃതദേഹം ഇന്ന് രാത്രി 9 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. 9 മണി മുതൽ ദർബാർ ഹാളിൽ പൊതുദർശനം നടത്തും.നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മറ്റന്നാൾ രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനം നടത്തും.വിഎസിന്റെ ആഗ്രഹം പോലെ ആലപ്പുഴ ചുടുകാട്ടിൽ മൃതദേഹം സംസ്കരിക്കും.
സാമൂഹ്യ ജീവിതത്തിൽ എല്ലാ മേഖലകളിലും ഇടപ്പെട്ട വിഎസ് അഴിമതിയുടെ കറപുരത്ത നേതാവ് എന്ന അപൂർവഅംഗീകാരവും ആയാണ് വിട പറയുന്നത്. കേരളത്തിൻറെ സമര യൗവനം എന്ന് വിശേഷിപ്പിക്കപ്പെട്ട വിഎസ് അവസാനകാലത്തും എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെട്ടു.അനുയായികൾ കേരളത്തിന്റെ ഫിതൽ കാസ്ട്രോ എന്ന് വിശേഷിപ്പിച്ച വിഎസിന്റെ പ്രവർത്തനങ്ങൾ ഒരിക്കലും അത്തരം അംഗീകാരങ്ങൾക്ക് ചേരാത്തതായിരുന്നില്ല.നാലാം വയസ്സിൽ അമ്മയും അച്ഛനും മരിച്ച വിഎസ് ന് ഏഴാം ക്ലാസ് വരെ ഔപചാരിക വിദ്യാഭ്യാസം ലഭിച്ചുള്ളൂ 1940 ൽ17 വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1946 പുന്നപ്ര വയലാർ സമരത്തിൻറെ ഭാഗമായി ജയിലിൽ കിടന്നു. 1952 പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി 1956 മുതൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളിൽ അവസാനത്തെ ആളായിരുന്നു മൂന്നുതവണ പാർട്ടി സെക്രട്ടറിയായി.