സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു
സർക്കാർ ഓഫീസുകൾക്കും വിദ്യാലയങ്ങൾക്കും അവധി ബാധകം

നടുവണ്ണൂർ : അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് നാളെ (ചൊവ്വ) പൊതു അവധി പ്രഖ്യാപിച്ചു. വിഎസിനോട് ആദരവ് അറിയിച്ചുകൊണ്ട് മൂന്ന് ദിവസം സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം നടത്തും. നാളെ സംസ്ഥാനത്തെ ബാങ്കുകൾക്കും അവധിയായിരിക്കും. ഇന്ന് വൈകിട്ട് 3. 20ന് തിരുവനന്തപുരത്തെ എസ് ടി ആശുപത്രിയിൽ വച്ചാണ് വിഎസ് വിട പറഞ്ഞത്.
വിഎസിന്റെ വേർപാട് അറിഞ്ഞ് നിരവധി പ്രവർത്തകരും നേതാക്കളും തിരുവനന്തപുരത്തേക്ക് നീങ്ങുകയാണ്. അദ്ദേഹത്തിൻറെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് നിരവധി നേതാക്കളും മന്ത്രിമാരും പ്രസ്താവനകൾ ഇറക്കി.കേരള രാഷ്ട്രീയത്തിലെ അധികായൻ എന്ന് വിശേഷിപ്പിക്കാവുന്ന ഏക വ്യക്തിയാണ് വിഎസ് . മൂന്നുതവണ കേരളത്തിൽ പ്രതിപക്ഷ നേതാവായ വിഎസ് 2006 മുതൽ 11 വരെയാണ് മുഖ്യമന്ത്രിയായി കേരളം ഭരിച്ചത്. 102 വർഷം ഒരു കേഡർ പാർട്ടിയുടെ സമുന്നത നേതാവായി നിലകൊണ്ട വിഎസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചപ്പോൾ അംഗമായിരുന്ന ഒരേ ഒരു ആൾ ആയിരുന്നു.മറ്റന്നാൾ ഉച്ചയ്ക്ക് ശേഷം ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴ ചുടുകാട്ടിലേക്ക് കൊണ്ടുപോയി വിഎസിന്റെ ഭൗതിക ദേഹം സംസ്കരിക്കും.