നടുവണ്ണൂർ സ്വദേശിയായ യുവതിയെ കഴിഞ്ഞ മാസം 18 മുതൽ കാണ്മാനില്ല
ജൂലൈ 18ന് രാവിലെ 10മണി മുതലാണ് ഇവരെ കാണാതായത്

നടുവണ്ണൂർ: നടുവണ്ണൂർ സ്വദേശിയായ യുവതിയെ കഴിഞ്ഞ മാസം 18 മുതൽ കാണ്മാനില്ലെന്ന് പരാതി. പുൽപാറകുന്നുമ്മൽ കോളനി വീട്ടിൽ ബിന്ദു (45) വിനെയാണ് കാണാതായിരിക്കുന്നത്. 18ന് രാവിലെ 10മണി മുതലാണ് ഇവരെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടക്കുന്നുണ്ട്.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടോ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലോ അറിയിക്കേണ്ടതാണ്. എസ്.എച്ച്.ഒ - ബാലുശ്ശേരി പോലീസ് സ്റ്റേഷൻ -9497987194 എസ്.ഐ - ബാലുശ്ശേരി പോലീസ് സ്റ്റേഷൻ -9497980775. ബാലുശ്ശേരി പോലീസ് സ്റ്റേഷൻ: 0496 - 2642040