headerlogo
breaking

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഇന്നും സ്വകാര്യ ബസ് ഓടുന്നില്ല

പേരാമ്പ്രയിൽ നിന്നും നടുവണ്ണൂർ കൂട്ടാലിട കുറ്റ്യാടി ഭാഗങ്ങളിലേക്കുള്ള മിനി ബസുകൾ ഓടുന്നു

 കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഇന്നും സ്വകാര്യ ബസ് ഓടുന്നില്ല
avatar image

NDR News

22 Jul 2025 11:26 AM

നടുവണ്ണൂർ: തുടർച്ചയായ മൂന്നാം ദിവസവും കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് ഓടുന്നില്ല. രാവിലെ പേരാമ്പ്ര ഭാഗത്ത് നിന്ന് ഒരു ബസ് കോഴിക്കോട് ഭാഗത്തേക്ക് പോയെങ്കിലും മറ്റ് ബസുകൾ ഒന്നും സർവീസ് നടത്തിയിട്ടില്ല. സംസ്ഥാന വ്യാപകമായി ഇന്ന് ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം ഗതാഗത മന്ത്രിയുമായുള്ള ചർച്ചയെ തുടർന്ന് പിൻവലിച്ചിരുന്നു. കഴിഞ്ഞദിവസം പേരാമ്പ്രയിൽ വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും നടത്തിയ സമരപരമ്പരകളാണ് ഇന്നലെ ബസ് സർവീസ് നിർത്തിവെക്കാൻ ഇടയായത്.

     സ്വകാര്യ ബസ് ഇല്ലാത്തത് കാരണമുള്ള യാത്ര പ്രശ്നം പരിഹരിക്കുന്നതിന് പരമാവധി സൗകര്യങ്ങൾ കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.സമീപ ഡിപ്പോകൾ ആയ കോഴിക്കോട് വടകര താമരശ്ശേരി തിരുവമ്പാടി തൊട്ടിൽപാലം എന്നിവിടങ്ങളിൽ നിന്നെല്ലാം കൂടുതൽ ബസ് എത്തിച്ച് സർവീസ് നടത്തുന്നുണ്ട് . 15 മിനിറ്റ് ഇടവേളയിൽ ഇപ്പോൾ കെഎസ്ആർടിസി സർവീസ് നടത്തുന്നു കൂടാതെ പതിവുപോലെ ടാക്സി വാഹനങ്ങളും ഓടുന്നുണ്ട്.ചെറിയ റൂട്ടുകളിൽ വാഹന സർവീസ് ഉള്ളതിനാലും പൊതു അവധിയായതിനാലും ഇന്ന് പൊതുവേ സ്വകാര്യബസ് സമരം യാത്രക്കാരെ ബാധിച്ചിട്ടില്ല.ഇതിനിടെ ബസ് ജീവനക്കാരും ഉടമകളും കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ നടന്ന അപകടം ജീവനക്കാരുടെ കുഴപ്പമല്ലെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധവും ഉയരുന്നു.

NDR News
22 Jul 2025 11:26 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents