പേരാമ്പ്ര ബൈപ്പാസിൽ മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു
രാത്രി ഒരു മണിയോടെ സംഭവം:അഗ്നിശമന സേനാംഗങ്ങൾ എത്തി മരം മുറിച്ചു മാറ്റി

പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസിൽ മരം കടപുഴകി വീണു, ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകി വീണത്. സംഭവമറിഞ്ഞ് പ്രദേശവാസികളും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. തുടർന്ന് പേരാമ്പ്ര ഫയർ ഫോഴ്സ്ൽ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് മരം മുറിച്ചു നീക്കിയത്.
ബൈപ്പാസിന്റെ ഏതാണ്ട് മദ്യഭാഗത്ത് പേരാമ്പ്ര ഇഎംഎസ് ആശുപത്രിക്ക് സമീപമാണ് മരം വീണത്. പുലർച്ചയായതിനാലും റോഡിൽ കൂടുതൽ വാഹനങ്ങൾ ഇല്ലാത്തതു കൊണ്ടുമാണ് വൻ അപകടത്തിൽ നിന്നും ആളപായമില്ലാതെ രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് പേരാമ്പ്ര പോലീസും സ്ഥലത്തെത്തിയിരുന്നു.