ചെങ്ങോട്ടുകാവിൽ തെരുവനായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു
ഇന്ന് രാവിലെ 7 30 നോടനുബന്ധിച്ചാണ് സംഭവം ഉണ്ടായത്

കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ തെരുവ്‌നായ ആക്രമം. നാല് പേർക്ക് നായയുടെ കടിയേറ്റു. മുതിര കണ്ടത്തിൽ സുരേഷ് ബാബു, കൊളപ്പറത്ത് രേഖ എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ 7.20 ഓടെയായിരുന്നു സംഭവം.
ചെങ്ങോട്ട്കാവ് ടൗൺ പള്ളിക്ക് സമീപത്തെ കടമുറിയിൽ നിന്ന് പണി സാധനങ്ങൾ എടുക്കുന്നതിനിടെയാണ് സുരേഷ് ബാബുവിന് കടിയേൽക്കുന്നത്. വാരിയെല്ലിന്റെ ഭാഗത്താണ് പരിക്കേറ്റത്. തുടർന്ന് സുരേഷ് ബാബുവും കൂടെയുണ്ടായിരുന്നവരും ചേർന്ന് നായയെ ഓടിച്ചു. ഈ നായ ചെങ്ങോട്ട്കാവ് സ്കൂളിന് സമീപം വച്ചാണ് രേഖയെ കടിച്ചത്.