തോടന്നൂർ കവുന്തൻ നട പാലത്തിനടുത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
ഇടത് കൈയിൽ കറുപ്പും കാവിയും ചരട് കെട്ടിയിട്ടുണ്ട്

തോടന്നൂർ: മാഹി കനാലിൽ തൊടന്നൂർ ശിവക്ഷേത്രത്തിന് സമീപം കവുന്തൻ നട പാലത്തിനടുത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലാണ്. മുഖം വ്യക്തമല്ല, നൈറ്റിയാണ് വേഷം. തലയിൽ വെള്ള തോർത്ത് കൊണ്ട് കെട്ടിയിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ കനാൽ പണിക്കാരാണ് മൃതദേഹം കണ്ടത്
ഇടത് കൈയിൽ കറുപ്പും കാവിയും ചരട് കെട്ടിയിട്ടുണ്ട്. വടകര പോലീസ് സ്ഥലത്തെത്തി. മൃതദേഹം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റി. വടകര പോലീസിൽ വിവരമറിയിച്ചു