കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഇന്ന് കാലത്ത് ട്രെയിനിൽ നിന്ന് ചാടി യാത്രക്കാരന് പരിക്ക്
റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമില്‍ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് വീണ് യാത്രക്കാരന് പരിക്ക്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. ബാംഗ്ലൂര്‍ ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെ മകന്‍ ശിവശങ്കര്‍ എന്നയാളാണ് ചാടിയത്. റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമില്‍ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം ഉണ്ടായത്. ഇയാളുടെ ഇരു കാലുകളും വേര്‍പെട്ട നിലയിലാണുള്ളത്.
യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി പരിക്കേറ്റയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. തുടർന്ന് പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

