ജാമ്യം ലഭിച്ചു; ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിലിന് പുറത്തേക്ക്
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത കേസിൽ കോടതിയാണ് വിധി പറഞ്ഞത്
റായ്പൂർ: ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് എൻ ഐ എ കോടതി ജാമ്യം അനുവദിച്ചു.സെഷൻ കോടതിയിൽ ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് കന്യാസ്ത്രീകളുടെ അഭിഭാഷകർ എൻ ഐ എ കോടതിയെ സമീപിക്കുകയായിരുന്നു.സിസ്റ്റർ പ്രീതി സിസ്റ്റർ വന്ദന എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഉപാധികളേടെയാണ് ജാമ്യം അനുവദിച്ചത്.50000 രൂപയുടെ രണ്ട് ആൾ ജാമ്യം വേണം.പാസ്പോർട്ട് കെട്ടിവെക്കണം. കന്യാസ്ത്രീകൾക്ക് ഇന്ന് രണ്ടു മണിയോടെ ജയിലിൽ നിന്ന് ഇറങ്ങാൻ സാധിക്കും
ബജരംഗ് ദൾ പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ 9 ദിവസം മുൻപാണ് ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുത്തത്. പാർലമെൻറിൽ അടക്കം ചർച്ചയായ വൻവിവാദങ്ങളെ തുടർന്ന് സംസ്ഥാന സർക്കാർ ജാമ്യം ലഭിക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ കോടതിയിൽ പ്രതികൾക്ക് അനുകൂലമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചതിനാൽ കന്യാസ്ത്രീകൾ ജയിലിൽ തന്നെ കഴിയുകയായിരുന്നു. കേസിനെക്കുറിച്ച് അന്വേഷണം നടത്തണം എന്നാണ് ഛത്തീസ്ഗഡ് സർക്കാർ ആവശ്യപ്പെട്ടത്. സംഭവമറിഞ്ഞ് കന്യാസ്ത്രീകളുടെ ബന്ധുക്കൾ ഛത്തീസ്ഗഡിലേക്ക് പോയിരുന്നു. കേരളത്തിൽ നിന്നുള്ള ഭരണപക്ഷ പ്രതിപക്ഷ എംപിമാരും എംഎൽഎമാരും കോടതി പരിസരത്ത് എത്തിയിരുന്നു.

