headerlogo
breaking

വടകര ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

പുറങ്കര സ്വദേശി സുബൈറിന്റെ മൃതദേഹം കണ്ടെത്തിയത്

 വടകര  ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
avatar image

NDR News

06 Aug 2025 05:56 PM

വടകര: വടകര സാൻഡ്ബാങ്കിൽ ചെറുതോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുറങ്കര സ്വദേശി സുബൈറിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിക്കാണ് വടകര ഇരിങ്ങലിൽ അപകടമുണ്ടായത്. മത്സ്യബന്ധനത്തിനായി കടലിൽ പോയ മുക്രിവളപ്പിൽ സുബൈറും മകൻ സുനീറുമാണ് അപകടത്തിൽപ്പെട്ടത്.

     അപകടത്തിന് പിന്നാലെ സുനീർ നീന്തി രക്ഷപ്പെട്ടു. എന്നാൽ സുബൈറിനെ കാണാതാവുക യായിരുന്നു. സുനീർ പറഞ്ഞാണ് നാട്ടുകാർ അപകട വിവരമറിഞ്ഞത്. അപകടത്തിൽപ്പെട്ട തോണി ഇന്നലെ രാത്രി തന്നെ കരയ്ക്കെത്തിച്ചിരുന്നു.

 

NDR News
06 Aug 2025 05:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents