ഡിസിസി ട്രഷറർ ടി. ഗണേഷ് ബാബു കണയങ്കോട് നിര്യാതനായി
പൊതുദർശനം രാവിലെ 11 മുതൽ 12 മണി വരെ ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളിൽ

ഉള്ളിയേരി: പ്രമുഖ കോൺഗ്രസ് നേതാവ് ഡിസിസി ട്രഷറർ കൂടിയായ ടി ഗണേഷ്ബാബു കണയങ്കോട് (61) നിര്യാതനായി. ഉള്ളിയേരി മുടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാവിലെ 11 മണി മുതൽ 12 മണി വരെ ഉള്ളിയേരി കമ്മ്യൂണിറ്റി ഹാളിൽ പൊതു ദർശനത്തിന് വയ്ക്കും.തുടർന്ന് വിലാപയാത്രയായി കണയങ്കോട് വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംസ്കാരത്തിന് ശേഷം വൈകിട്ട് കന്നൂർ അങ്ങാടിയിൽ വച്ച് അനുശോചനയോഗവും ഉണ്ടാകും.
ഉള്ളിയരിയിലെ പ്രമുഖ കോൺഗ്രസ് നേതാവായ ഗണേഷ് ബാബു പാവണ്ടൂർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായിരുന്നു. അധ്യാപന കാലത്തും തുടർന്നും കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ച ഇദ്ദേഹം ബാലുശ്ശേരി കൊയിലാണ്ടി മേഖലയിൽ കോൺഗ്രസ് കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ്. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പാർട്ടിയിൽ മണ്ഡലം ബ്ലോക്ക് തലം മുതൽ പ്രവർത്തിച്ച ഇദ്ദേഹം നിലവിൽ ഡിസിസി ജില്ലാ ട്രഷറർ ആണ്. ബാലുശ്ശേരി എലത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ആയിരുന്ന ഇദ്ദേഹം കെ എസ് യുവിന്റെ ജില്ലാ ജനറൽ സെക്രട്ടറിയും ആയിരുന്നു. നടുവണ്ണൂർ റീജിണൽ കോ-ഓപ്പറേറ്റീവ്ബാങ്കിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.