താമരശ്ശേരി ചുരത്തിൽ ചരക്കു ലോറി മറിഞ്ഞു
ഇന്നലെ രാത്രി 10 30 മണിയോടെയാണ് സംഭവം

താമരശേരി: താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം ചരക്ക് ലോറി മറിഞ്ഞു, റോഡിന് പുറത്ത് അഴുക്ക് ചാലിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവറും ക്ലീനറും ഗുരുതരമായ പരുക്കില്ലാതെ രക്ഷപ്പെട്ടു.ലോറി ക്ലീനർക്ക് നിസാര പരുക്കേറ്റു. തമിഴ്നാട് രജിസ്ടേഷൻ ഉള്ള ലോറിയാണ് മറിഞ്ഞത്.
മറിഞ്ഞ ഉടനെ ഗതാഗത തടസ്സം ഉണ്ടായിട്ടില്ലെങ്കിലുംറോഡിൽ പരന്നൊഴുകിയ ഓയിൽ അപകടം വരുത്തുന്നതാണ്. ഇതിനെ തുടർന്ന് റോഡിൽ പടർന്ന ഓയിൽ നീക്കം ചെയ്യുന്നതിന് മുക്കത്ത് നിന്ന് ഫയർ ഫോഴ്സ് എത്തി. രാത്രി 10 30 ഓടെയാണ് അപകടം നടന്നത്.