അഞ്ചാം പീടികയിൽ ഭ്രാന്തൻ കുറുക്കൻ വീട്ടിനകത്തു കയറി 11കാരനെ കടിച്ചു
ഇന്ന് രാവിലെ 7 30 മണിയോടെയാണ് സംഭവം

പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ ഭ്രാന്തൻ കുറുക്കൻ്റെ ആക്രമണം. കല്പത്തൂർ അഞ്ചാം പീടികയിൽ ഇന്ന് രാവിലെ, സുഖമില്ലാതെ വീടിനകത്ത് കിടക്കുകയായിരുന്നു പതിനൊന്ന് കാരനെ കുറുക്കൻ അകത്തുകയറി കടിച്ചത്. ഇന്ന് രാവിലെ ഏഴോടു കൂടിയാണ് സംഭവം. 11കാരനായ കുട്ടിയുടെ കാലിലാണ് കടിയേറ്റത്. വയോധികനായ കാവുംപൊയിൽ രാജനും (80) കടിയേറ്റു.
നിരവധി വീട്ടുമൃഗങ്ങളെയും ഭ്രാന്തൻ കുറുക്കൻ കടിച്ചിട്ടുണ്ട്. നാട്ടുകാർ കുറുക്കന്റെ പുറകെ ഓടിയെങ്കിലും കണ്ടെത്താനായില്ല. കുറുക്കൻ ഓട്ടത്തിനിടയിൽ മുൻപിൽ കണ്ട് മറ്റ് തെരുവ് നായകളെയും കടിച്ചുവെന്ന് ദൃസാക്ഷികൾ പറഞ്ഞു. പരിക്കേറ്റ ഇരുവരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.