വളളിക്കാട് ടൗണിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു
ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു

വടകര: വളളിക്കാട് ടൗണിൽ കാറിടിച്ച് ഗുരുതര 'പരിക്കേറ്റ യുവാവ് മരിച്ചു.കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. വള്ളിക്കാട് സ്വദേശി കപ്പൊയിൽ അമൽ കൃഷ്‌ണ (27) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോയിരുന്നു.നാദാപുരം ഭാഗത്ത് നിന്നും വന്ന കാർ വടകര ഭാഗത്തേക്കാണ് പോയത്.
രാത്രിയിൽ റോഡരികിലൂടെ നടന്ന് വീട്ടിലേക്ക് പോവുകയായിരുന്ന അമലിലെ വള്ളിക്കാട് പൊലീസ് എയ്‌ഡ് പോസ്റ്റിന് സമീപത്ത് വെച്ച് കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നാലെ നാട്ടുകാർ ചേർന്ന് വടകര പാർക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ തലക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വടകര- പുറമേരി റോഡിലെ സി.സി.ടി.വി ക്യാമറകൾ പൊലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.