ചുരം ഏഴാം വളവിൽ ലോറി ആക്സിൽ പൊട്ടി കുടുങ്ങി; വൻ ഗതാഗത തടസ്സം
ഏഴാം വളവിലൂടെ നിലവിൽ വലിയ വാഹനങ്ങൾ കടന്ന് പോവുകയില്ല

താമരശ്ശേരി: ചുരത്തിൽ ഏഴാം വളവിൽ തടി കയറ്റി പോവുന്ന ലോറി ആക്സിൽ പൊട്ടി കുടുങ്ങിയതിനെ തുടർന്ന് രൂക്ഷമായ ഗതാഗത തടസ്സം നേരിടുകയാണ്.ഏഴാം വളവിലൂടെ നിലവിൽ വലിയ വാഹനങ്ങൾ കടന്ന് പോവുകയില്ല. ചെറിയ വാഹനങ്ങൾ വൺവെ ആയി കടന്ന് പോവുന്നുണ്ട്.
ഗതാഗത തടസ്സം നീക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ് ചിലർ സംരക്ഷണ സമിതി പ്രവർത്തകരും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.