തോരായിൽ നിർമ്മാണത്തിൽ ഇരിക്കുന്ന പാലത്തിന്റെ ഭീം ഇടിഞ്ഞുവീണു
അപകട പ്രദേശത്ത് നാട്ടുകാർ തടിച്ചുകൂടിയിരിക്കുകയാണ്
അത്തോളി: കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതിന് തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. നിർമ്മാണത്തിലെ അപാകതയാണ് കാരണമായി പറയുന്നത്. തൊഴിലാളികൾ തല നാരിരക്കാണ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.
മലപ്പുറം ആസ്ഥാനമായി പ്രവൃത്തിക്കുന്ന പി.എം.ആർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്ത് നടത്തുന്നത്. പാലം തകർന്ന് വീണതിന്റെ കാരണം അന്വേഷിച്ച് കരാർ കമ്പനിക്കെതിരെ നടപടിയെടുക്കും. കൊയിലാണ്ടി - ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് തോരായി കടവ്. പാലം. നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു പാലം. എൽ.ഡി.എഫ് സർക്കാർ കിഫ്ബി മുഖേനയാണ് നിർമ്മാണം നടപ്പിലാക്കുന്നത്.ബീമിനടിയിൽ ആരും കുടുങ്ങിയിട്ടില്ല എന്നാണ് കരുതുന്നത്. അപകട പ്രദേശത്ത് നാട്ടുകാർ തടിച്ചു കൂടിയിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടി രിക്കുകയാണ്. പുഴയുടെ മധ്യത്തിലാണ് സംഭവം.

