താമരശ്ശേരി കൂടത്തായി പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച് വയോധികൻ മരിച്ചു
ഇന്ന് ഉച്ചക്ക് 12 മണിക്ക് ആയിരുന്നു അപകടം നടന്നത്

താമരശ്ശേരി: താമരശ്ശേരിയിൽ വീണ്ടും വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മുക്കം റോഡിൽ കൂടത്തായി തടി മില്ലിന് സമീപം ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പും എതിർ ദിശയിൽ വരികയായിരുന്ന സ്‌ട്ടറും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് ഉച്ചക്ക് 12 മണിക്ക് ആയിരുന്നു അപകടം നടന്നത്.
ഓടിയെത്തിയ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി. ഓമശ്ശേരി പുത്തൂർ കുനിപ്പാലിൽ ഇബ്രാഹിം (65) ആണ് ബൈക്ക്പകടത്തിൽ മരിച്ചത്.