ഇന്ന് രാവിലെ കുറവങ്ങാട് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു
സ്‌കൂട്ടറിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചിരുന്നു

കൊയിലാണ്ടി: ബസിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സ്‌കൂട്ടർ യാത്രികൻ മരിച്ചു. കുറുവങ്ങാട് സ്വദേശി പുളിയാട്ടേരി ബാലകൃഷ്ണൻ ആണ് മരിച്ചത്. എഴുപത്തിയൊന്ന് വയസായിരുന്നു. ഇന്ന് രാവിലെ ഒമ്പതു മണിയ്ക്കു ശേഷമായിരുന്നു അപകടം നടന്നത്. ഉഴിച്ചിൽ നടത്താനായി സ്‌കൂട്ടറിൽ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു.
ബാലകൃഷ്ണൻ്റെ സ്‌കൂട്ടറിൽ ഇടിച്ച ബസ് നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും ചെയ്‌തിരുന്നു. അപകടത്തിൽ ബാലകൃഷ്‌ണൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.