ഏളേറ്റിൽ വട്ടോളിയിൽ ബസ് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചു നിരവധി പേർക്ക് പരിക്കേറ്റു
ഇന്ന് വൈകീട്ട് 4 .40 ഓടെയാണ് അപകടം സംഭവിച്ചത്

വട്ടോളി :ഏളേറ്റിൽ വട്ടോളി ഭാരത് പെട്രോൾ പമ്പിന് സമീപം ബസ് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് നിരവധി വിദ്യാർത്ഥികൾക്ക് യാത്രക്കാർക്ക് പരിക്കേറ്റു.ഏളേറ്റിൽ വട്ടോളി ഓടുപാറ നരിക്കുനി റൂട്ടിൽ ഓടുന്ന ബുസ്‌താന ബസ് ആണ് അപകടത്തിൽ പെട്ടത്. ഇന്ന് വൈകീട്ട് 4. 40 ഓടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പരിക്കേറ്റിവരയിൽ കൂടുതലും വിദ്യാർഥികളാണ്. സാരമായി പരിക്കേറ്റ അഞ്ചുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബസ്സുകാരുടെ ശ്രദ്ധ കുറവാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു ഇന്ന് ഉച്ചയ്ക്ക് ബസ് ട്രിപ്പ് എടുത്തപ്പോൾ ഒരുഭാഗത്ത് ചരിഞ്ഞതായി യാത്രക്കാർ പറഞ്ഞു.