കോഴിക്കോട് പാലാഴിയിൽ ഇന്നുച്ചയ്ക്ക് വാനിന് തീപിടിച്ചു
ഹൈലൈറ്റ് മാളിന് സമീപമുള്ള മേൽപ്പാലത്തിന് മുകളിൽ വെച്ചായിരുന്നു സംഭവം

കോഴിക്കോട്: കോഴിക്കോട് പാലാഴിക്ക് സമീപം വാനിന് തീപിടിച്ചു. പന്തീരാങ്കാവിൽ നിന്നും കുന്നമംഗലത്തേക്ക് പോകുന്ന വാനിനാണ് തീപിടിച്ചത്. വാഹനം സഞ്ചരിക്കുന്നതിനിടയിൽ എൻജിൻ ഭാഗത്തുനിന്നും തീ ഉയരുകയായിരുന്നു. ദേശീയ പാതയിൽ ഹൈലൈറ്റ് മാളിന് സമീപമുള്ള മേൽപ്പാലത്തിന് മുകളിൽ വെച്ച് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്.
തീ പൂർണമായും അണച്ചതായി അഗ്നിരക്ഷാ സേന അറിയിച്ചു. കുന്ന മംഗലത്തേക്ക് കൊണ്ടുപോകുന്ന ഇലക്ട്രോണിക്സ് സാധങ്ങൾ കയറ്റിയ വാഹനമാണ് പൂർണമായി കത്തിനശിച്ചത്. എൻജിനിൽ നിന്നും പി പടരുന്നത് കണ്ടു വാനിൽ ഉണ്ടായിരുന്നവർ പുറത്ത് ചാടുകയും സാധനങ്ങൾ വലിച്ചു പുറത്തേക്കിടുകയും ചെയ്തു. തുടർന്ന് വിവരമറിച്ചതിനെ തുടർന്ന് വെള്ളിമാടുക്കുന്ന മീൻ ചന്ത തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി അണക്കാൻ ശ്രമിച്ചു.