തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണ് മരിച്ചു
ഇന്ന് രാവിലെ 8 മണിയോടെ യായിരുന്നു സംഭവം

താമരശ്ശേരി: തെങ്ങുകയറ്റ തൊഴിലാളിയായ കാന്തപുരം കൊളങ്ങരാം പൊയിൽ അബ്‌ദുൽ മജീദ് (45) തെങ്ങിൽ നിന്നും വീണ് മരിച്ചു. 20 വർഷത്തിലേറെയായി തെങ്ങു കയറ്റ തൊഴിൽ ചെയ്തു വരുന്ന ആളാണ്. പൂനൂർ കരുവാറ്റ അപ്പടംകണ്ടി സലാമിന്റെ പറമ്പിലെ തെങ്ങിൽ തേങ്ങ പറിക്കാൻ കയറിയ സമയത്താണ് തെങ്ങിൽ നിന്നും വീണ് മരിച്ചത്.
ഇന്ന് രാവിലെ 8 മണിയോടെ യായിരുന്നു സംഭവം. മാതാവ് : മറിയത്ത് ഭാര്യ: സാജിദ,മക്കൾ: ഫിദ, സഹ് ല, ആയിഷ മിനത്ത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്