വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരിക്ക്
ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ റോഡിൻ്റ സൈഡിലേക്ക് മറിയുകയായിരുന്നു

വടകര: കൈനാട്ടിയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേർക്ക് പരിക്കേറ്റു. വടകരയിൽ നിന്നും വളയം കല്ലു നിരയിലേക്ക് സർവീസ് നടത്തുന്ന ഗുഡ് വെ ബസാണ് റോഡിൻ്റ സൈഡിലേക്ക് മറിഞ്ഞ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ റോഡിൻ്റ സൈഡിലേക്ക് ബസിൻറ ഒരു ഭാഗം മറിയുകയായിരുന്നു. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. കൈനാട്ടിക്കും ബാലവാടിക്കും ഇടയിലായിരുന്നു അപകടം.
നിയന്ത്രണം വിട്ട ബസ് ഒരു തെങ്ങിലിടിച്ചാണ് നിന്നത്. പത്തോളം വടകര പാർക്കോ ഹോസ്പിറ്റൽ, ആശ ഹോസ്‌പിറ്റൽ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തിൽ ബസിലെക്കാർ 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല."ഗുഡ് വേ" എന്ന ബസ് വടകരയിൽ നിന്ന് ചുഴലിയിലേക്ക് പോകുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചു.