കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ തെരുവത്ത് കടവിൽ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്
ലോറിക്കും എതിരെ വന്ന ബസിനും ഇടയിൽ കുടുങ്ങിയാണ് അപകടം നടന്നതെന്ന് ദർസാക്ഷികൾ

നടുവണ്ണൂർ : തെരുവത്ത് കടവിൽ സ്വകാര്യ ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതരമായ പരിക്ക്. നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ്റ്റോപ്പിന് പിറകിൽ താമസിക്കുന്ന കരുണാലയത്തിൽ നൊച്ചോട്ട് മുരളീധരന് (57) ആണ് അപകടത്തിൽ പരിക്കേറ്റത്. മുരളി ഓടിച്ച സ്കൂട്ടറിൽ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന എസി ബസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകിട്ട് 3 30 ഓടെയാണ് അപകടം നടന്നത്
സ്കൂട്ടർ യാത്രികൻ സഞ്ചരിച്ച വാഹനം ലോറിക്കും സ്വകാര്യ ബസിനും ഇടയിൽ കുടുങ്ങിയാണ് അപകടം സംഭവിച്ചത് എന്ന് ദൃസാക്ഷികൾ പറഞ്ഞു. ചാലിക്കര മുതൽ പേരാമ്പ്ര ഭാഗത്തേക്ക് വളരെ വൈകിയാണ് ഓടുന്നത്.ട്രിപ്പ് കട്ട് ആവാതിരിക്കാൻ വേണ്ടി സ്വകാര്യ ബസുകൾ അമിതവേഗതയിൽ കൂടുന്നതായി പരാതിയുണ്ട്. സ്വകാര്യ ബസ് മുമ്പിൽ പോയ കെഎസ്ആർ ടിസി ബസ്സിനെ മറി കടക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്ന് യാത്രക്കാർ പറഞ്ഞു.