നടുവണ്ണൂർ സ്വകാര്യ ബസ്-ബൈക്ക് അപകടത്തിൽ പരിക്കേറ്റ മുരളീധരൻ മരണപ്പെട്ടു
ഇന്നലെ വൈകിട്ട് നാലുമണിക്ക് തെരുവത്ത് കടവിൽ വച്ചായിരുന്നു അപകടം

നടുവണ്ണൂർ : ഇന്നലെ വൈകിട്ട് തെരുവത്ത് കടവിൽ സ്വകാര്യ ബസും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ്റ്റോപ്പിന് പിറകിൽ താമസിക്കുന്ന കരുണാലയത്തിൽ നൊച്ചോട്ട് മുരളീധരന് (57) മരിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് നിർവ്വാഹകസമിതി അംഗം ഷൈജ നൊച്ചോട്ടിൻ്റെ ഭർത്താവാണ് മുരളീധരൻ. ഇന്നു പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
മുരളി ഓടിച്ച സ്കൂട്ടറിൽ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന എസി ബസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വൈകിട്ട് 3 30 ഓടെയാണ് അപകടം നടന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.