താമരശേരി ചുരത്തിൽ നിയന്ത്രണങ്ങളോടെ ഗതാഗതം പുനഃസ്ഥാപിച്ചു
ഇന്നലെ രാത്രി മുതൽ ലക്കിടിയിലും അടിവാരത്തുമായി കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ആണ് ആദ്യം കടത്തി വിടുക

അടിവാരം :താമരശ്ശേരി ചുരത്തിൽ കല്ലുകളും മണ്ണുകളും പൂർണ്ണമായും നീക്കി, റോഡ് വൃത്തിയാക്കി ചുരത്തിൽ നിയന്ത്രണങ്ങളോടെ ഗതാഗതം പുനസ്ഥാപിച്ചു. ആദ്യ ഘട്ടത്തിൽ ഇന്നലെ രാത്രി മുതൽ ലക്കിടിയിലും അടിവാരത്തുമായി കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ ആണ് കടത്തി വിടുന്നത്. ഗതാഗതം പുനഃസ്ഥാപിച്ചത് കൊണ്ട് തന്നെ ചുരം വഴി അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുക. കഴിഞ്ഞ 24 മണിക്കൂറിലധികമായി ശ്രമകരമായ പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും നേതൃത്വം നൽകിയത്.
ജില്ലാ ഭരണകൂടം,പോലീസ്, ഫോറസ്റ്റ്, ഫയർ,ജിയോളജി ഡിപ്പാർട്ട്മെൻ്റ്, സോയിൽ കൺസർവേഷൻ, സിവിൽ ഡിഫൻസിൻ്റെ ഭാഗമായിട്ടുള്ള സന്നദ്ധ സംഘടനകൾ,ചുരം ഗ്രീൻ ബ്രിഗേഡ്, ചുരം സംരക്ഷണ സമിതി, അടക്കമുള്ളവർ ഈ പ്രതികൂല കാലാവസ്ഥയിലും നടത്തിയ കൂട്ടായ പ്രവർത്തനം നാടിന് കരുത്ത് പകരുന്നു.