കല്ലാനോട്ട് ബാലുശ്ശേരിയുടെ സ്വദേശിയായ സ്വകാര്യ ബസ് ഡ്രൈവർ വാടക മുറിയിൽ മരിച്ച നിലയിൽ
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം

കൂരാച്ചുണ്ട്: കല്ലാനോട് സ്വകാര്യ ബസ് ഡ്രൈവറെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരാച്ചുണ്ട്- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ പ്രമോദിനെയാണ് താമസിക്കുന്ന റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാലുശ്ശേരി കോളനിമുക്ക് സ്വദേശിയാണ്. ഇയാളെ പുറത്തേക്ക് കാണാതായതോടെ ആളുകൾ മുറിയിൽ തുറന്ന് പരിശോധിച്ച പ്പോഴാണ് മൃതദേഹം കണ്ടത്. മരണകാരണം അറിവായിട്ടില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.