കോഴിക്കോട് ഇന്ന് വൈകിട്ട് ബൈക്ക് അപകടം; പുതുപ്പാടി സ്വദേശി മരിച്ചു
മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും

പുതുപ്പാടി:ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ കോഴിക്കോട് അരയിടത്ത് പാലത്ത് വെച്ചുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു.പുതുപ്പാടി പഞ്ചായത്ത് ബസാർ ഹൈസ്കൂളിന് സമീപം വള്ളിക്കെട്ടുമ്മൽ ഷിബിൻ ആണ് മരണപ്പെട്ടത്.
പരിക്കേറ്റ ഷിബിനെ കോഴിക്കോട് ബേബിമെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.