കൂത്താട്ടുകുളം നഗരസഭയിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി; കല രാജു ചെയർമാൻ
കല രാജുവിനെതിരെ കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. സി.പി.എം. വിമതയായ കല രാജുവിനെ യു.ഡി.എഫ്. പിന്തുണയോടെ അധ്യക്ഷയായി തിരഞ്ഞെടുത്തു. എൽ.ഡി.എഫ്. നടത്തിയ കരുനീക്കങ്ങൾക്കിടെയാണ് യു.ഡി.എഫ്. അധികാരം പിടിച്ചെടുത്തത്.
അതിനിടെ നഗരസഭയിൽ അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കല രാജുവിനെതിരെ കുടുംബശ്രീ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. സി.ഡി.എസ്. ചെയർപേഴ്‌സണായിരുന്ന സമയത്ത് 13 ലക്ഷത്തിലേറെ രൂപ തിരിമറി നടത്തിയെന്നാണ് ഇവരുടെ ആരോപണം.