കണ്ണൂർ സെൻട്രൽ ജയിലിൽ ഫോൺ ചെയ്യുന്നതിനിടെ തടവവുകാരനിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
ആറ് മൊബൈൽ ഫോണുകളാണ് രണ്ടാഴ്ച്‌ചക്കിടെ ജയിലിൽ നിന്ന് പിടികൂടിയത്

കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരനിൽ നിന്നാണ് ഫോൺ പിടികൂടിയത്.ആറ് മൊബൈൽ ഫോണുകളാണ് രണ്ടാഴ്ച്‌ചക്കിടെ ജയിലിൽ നിന്ന് പിടികൂടിയത് . ഇന്നലെ വൈകിട്ട് പരിശോധനയിലാണ് ഒന്നാം ബ്ലോക്കിലെ തടവുകാരനിൽ നിന്ന് വുകാരനിൽ നിന്ന് ഫോണുകൾ പിടികൂടിയത്. ഇയാളുടെ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്.
കഴിഞ്ഞദിവസം ജയിലിലെ മതിൽക്കെട്ടിനു പുറത്തുനിന്ന് മൊബൈൽ ഫോണും പുകയില ഉൽപന്നങ്ങളും ജയിലിനുള്ളിലേക്ക് എറിഞ്ഞു നൽകുന്നതിനിടെ ഒരാൾ പൊലീസ് പിടിയിലായി.പുതിയതെരു പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായത്. മൊബൈൽ ഫോണും ലഹരിയും എറിഞ്ഞു കൊടുക്കുന്നതിന് 1000 മുതൽ 2000 രൂപ വരെ കൂലി കിട്ടാറുണ്ടെന്ന് ഇയാൾ മൊഴി നൽകി. നേരത്തെ നിർദേശിക്കുന്നത നുസരിച്ച് ജയിലിനകത്തെ അടയാളങ്ങളി ലേക്കാണ് മൊബൈലും ലഹരി മരുന്നുകളും എറിഞ്ഞു നൽകുക.