നിയന്ത്രണം വിട്ട കാർ എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
അപകടത്തിൽ ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. അപകടത്തിൽ ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട ഥാർ വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
വാഹനം അമിത വേഗതയിലായിരുന്നു. റേസിംഗിനിടെയാണ് അപകടം ഉണ്ടായത് എന്ന സംശയം പൊലീസിനുണ്ട്. ഈ സംഘത്തിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനയാത്രകർ പറയുന്നു.