നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ്റ്റോപ്പിനടുത്ത് വീണ്ടും ബസ്-ബൈക്ക് അപകടം
ബൈക്കിൽ സഞ്ചരിച്ച രണ്ട് യുവാക്കൾക്ക് പരിക്ക്

നടുവണ്ണൂർ : പേരാമ്പ്ര ഉദ്ദ്യേരി സംസ്ഥാന പാതയിൽ നടുവണ്ണൂരിൽ ബൈക്ക് ബസിലിടിച്ച് 2 യുവാക്കൾക്ക് പരുക്ക്. നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ് സ്റ്റോപ്പിന് സമീപം ഉന്ന് ഉച്ചക്ക് 1.25 ഓടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന മിയ ബസിന് എതിരെ വന്ന കെഎൽ 56 ജി 3243 നമ്പർ ഇരുചക്ര വാഹനം ഇടിക്കുകയായിരുന്നു.
വളവ് തിരിയുമ്പോൾ ചെരിഞ്ഞ ബൈക്ക് നേരെ ബസിന് ഇടിക്കുകയായിരുന്നു വെന്ന് ദൃസാക്ഷികൾ പറഞ്ഞു. യുവാക്കളുടെ പരുക്ക് ഗുരുതരമാണെന്ന് കരുതുന്നു. ഇരുവരെയും ഉടൻ ഉള്ളേരിയിലെ മലബാർ മെഡിക്കൽ കോളെജിലേക്ക് മാറ്റി.