ഓമശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മൂന്നുമാസം പ്രായമുള്ള കുട്ടി മരിച്ചു
അസുഖം ബാധിച്ച രോഗികളുടെ തുടർച്ചയായ മരണങ്ങളിൽ കടുത്ത ആശങ്ക

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞു മരിച്ചു. ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഓമശ്ശേരി സ്വദേശിയായ അബൂബക്കർ സിദ്ദിഖിന്റെ മകനാണ് മരണപ്പെട്ടത്. 28 ദിവസം കുഞ്ഞ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമീബിഷ് മസ്തിഷ്ക ജ്വരം ബാധിച്ച വീട്ടമ്മയും കഴിഞ്ഞദിവസം മരിച്ചിരുന്നു.
അസുഖം ബാധിച്ച രോഗികളുടെ തുടർച്ചയായ മരണം കടുത്ത ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിയായ വീട്ടമ്മയും മരണപ്പെട്ടിരുന്നു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മലപ്പുറം കണ്ണമംഗലം ചേരൂർ കാപ്പിൽ കണ്ണോത്ത് മുഹമ്മദ് ബഷീറിൻറെ ഭാര്യ റംലയാണ് ഇന്നലെ മരിച്ചത്.അസുഖം ബാധിച്ചതിനെ തുടർന്ന് ഒന്നരമാസമായി ചികിത്സയിലായിരുന്നു.