വയനാട് ചുരത്തിൽ വീണ്ടും ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു
ചുരം ആറാം വളവിൽ കണ്ടെയിനർ ലോറിയാണ് കുടുങ്ങിയത്

വയനാട് : താമരശ്ശേരി ചുരം ആറാം വളവിൽ കണ്ടെയിനർ ലോറി കുടുങ്ങി വീണ്ടും ഗതാഗതം തടസ്സപ്പെട്ടു. ഏറ്റവും ഒടുവിൽ ക്രെയിനുകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും പൂർണമായും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വൻ ഗതാഗത തടസ്സം ഇപ്പോഴും തുടരുകയാണ്. കാലത്ത് 6 മണിയോടെയാണ് ലോറി മാറ്റാൻ ആയത്. നിലവിൽ ചുരത്തിൻ്റെ ഇരു ഭാഗങ്ങളിലും കുടുങ്ങിക്കിടക്കുന്ന നൂറോളം വലിയ വാഹനങ്ങൾ കടന്ന് പോവാനുള്ള വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഏകദേശം നാല് മണിക്കൂറിലധികമായി കുടുങ്ങി കിടക്കുന്ന വാഹനങ്ങൾ കടന്ന് പോവാനുണ്ട്. ഇരു ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്.