കല്പത്തൂർ മമ്മിളികുളത്ത് കാറും ബൈക്കും കൂട്ടിമുട്ടി രണ്ടു പേർക്ക് ഗുരുതരപരിക്ക്
ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അപകടം

മേപ്പയ്യൂർ: മമ്മിളിക്കുളം പള്ളിക്കു സമീപം വൈകീട്ട് അഞ്ചേ മുക്കാലോട് കൂടിയാണ് അപകടം ഉണ്ടായത്. മമ്മിളിക്കുളം സ്വദേശികളായ നെല്ലിയുള്ളതിൽ സന്തോഷ്, കുട്ടിപ്പറമ്പിൽ ലിഗീഷ് എന്നിവർക്ക് പരിക്കേറ്റു.
പേരാമ്പ്രക്ക് പോകുകയായിരുന്ന ബൈക്കിൽ വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ദിശമാറി വന്നിടിക്കുകയായിരുന്നു.എന്ന് നാട്ടുകാർപറയുന്നു .പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.