ഖത്തറിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം
ദോഹയിൽ കത്താര വില്ലേജിലാണ് സ്ഫോടനം ഉണ്ടായത്

ദോഹ: ഖത്തറിൽ ഇസ്രായേൽ, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഇസ്രായേൽ ആക്രമണം സ്ഥിരീകരിച്ചു. ഹമാസ് നേതാക്കൾ താമസിക്കുന്ന ഇടം ലക്ഷ്യമാക്കിയാണ് സ്ഫോടനം എന്ന് പറയപ്പെടുന്നു. ബോംബർ ജെറ്റുകളാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ പറഞ്ഞു. അക്രമണത്തിൽ ഹമാസ് നേതാവ് ഖലീൽ ഹയ്യ അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ പ്രതികരിച്ചു. എന്നാൽ സമാധാന ചർച്ചയ്ക്ക് എത്തിയവരെയാണ് ഇസ്രായേൽ അക്രമിച്ചതെന്ന് ഹമാസ് പറഞ്ഞു. അക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. കടന്നാക്രമണം അനുവദിക്കില്ലെന്ന് ഖത്തർ പ്രതികരിച്ചു. ഖത്തറിന്റെ ആഭ്യന്തര സുരക്ഷയെ വെല്ലുവിളിക്കുന്ന നടപടിയാണ് ഇസ്രയേലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് ഖത്തർ ആരോപിച്ചു. ആക്രമണത്തിൽ ഉഗ്ര ശബ്ദം കേട്ടതായി പരിസരവാസികൾ പറഞ്ഞു.
ഇസ്രായേൽ ആക്രമത്തിൽ തങ്ങൾ ലക്ഷ്യമിട്ടത് ഹമാസിനെ തന്നെയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. ഇസ്രായേൽ പോർ വിമാനങ്ങൾ ദോഹയിൽ പ്രവേശിച്ചു. കത്താറ പ്രവിശ്യയിലാണ് ആക്രമണങ്ങൾ നടന്നതെന്നാണ് പറയപ്പെടുന്നത്. ഖത്തർ ആക്രമണത്തിൽ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ഇസ്രായേൽ അക്രമണത്തിൽ മലയാളികൾക്ക് പ്രശ്നമുണ്ടായിട്ടില്ലെന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു.