മേപ്പയൂർ മഠത്തും ഭാഗത്ത് ഷോക്കേറ്റ തെങ്ങു കയറ്റ തൊഴിലാളിയെ രക്ഷിച്ചു
തെങ്ങു കയറ്റയന്ത്രത്തിൽ തലകീഴായി തൂങ്ങി കിടന്ന നിലയിലായിരുന്നു

പേരാമ്പ്ര : മേപ്പയ്യുർ പഞ്ചായത്ത് മഠത്തുംഭാഗം മൈത്രി നഗറിൽ കുന്നത്ത് മീത്തൽ ദാമോധരൻ- തണ്ടെതാഴെ, എന്നയാളെ തെങ്ങ് കയറുന്നതിനിടെ ഷോക്കേറ്റത്തിന് തുടർന്ന് ഫയർഫോഴ്സ് എത്തി രക്ഷിച്ചു. കൂളിക്കണ്ടി ബാലകൃഷ്ണൻ എന്നയാളുടെ തെങ്ങിൽ കയറുന്നതിനിടെയാണ് ഇലക്ടിക് ലൈനിൽ നിന്ന് അദ്ദേഹത്തിന് ഷോക്കേറ്റത്. തെങ്ങു കയറ്റ യന്ത്രത്തിൽ തലകീഴായി തൂങ്ങി കിടന്ന നിലയിലായിരുന്നു. പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാ സേന എത്തുന്നതുവരെ നാട്ടുകാരായ രണ്ടു പേർ ചേർന്ന് ഇയാളെ തെങ്ങിൽ തുണികൊണ്ട് കെട്ടി താങ്ങി നിർത്തുകയായിരുന്നു.
സേനാംഗങ്ങളായ ശ്രീകാന്ത്, സോജു ,രജീഷ്, വിനീത് എന്നിവർ തെങ്ങിൽ കയറി മറ്റുള്ള സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടെ റോപ്പും റെസ്ക്യൂ നെറ്റും ഉപയോഗിച്ച് സുരക്ഷിതമായി താഴെ ഇറക്കി. സേനയുടെ ആബുലൻസിൽ പേരാമ്പ്ര ഗവ: ആശുപത്രിയിലെത്തിച്ചു. പേരാമ്പ്ര നിലയത്തിലെ അസി - സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ്റെ നേതൃത്ത്വത്തിലുള്ള രക്ഷാ പ്രവർത്തനത്തിൽ ബൈജു, അഭി ലജ്പത് ലാൽ , വിപിൻ , ധീരജ് ലാൽ, ഹൃദിൻ, അശ്വിൻ, ജിഷാദ്, രാജേഷ് അനീഷ് എന്നിവരും പങ്കെടുത്തു.