കാവുന്തറ സ്വദേശി എംഡിഎംഎ യുമായി പിടിയിലായത് പോലീസ് ആസൂത്രിത നീക്കത്തിനൊടുവിൽ
പ്രതിയെ കുടുക്കിയത് റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരം

മേപ്പയ്യൂർ: നടുവണ്ണൂരിലെ കാവുന്തറ സ്വദേശിയായ അമ്മിച്ചത്ത് നിസാം കഴിഞ്ഞദിവസം എംഡിഎമ്മേയുമായി മേപ്പയ്യൂരിൽ പിടിക്കപ്പെട്ടത് പോലീസിൻറെ ആസൂത്രിത നീക്കത്തിനൊടുവിൽ. റൂറൽ എസ്‌പി കെ ഇ ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നാർക്കോട്ടിക് ഡി വൈ എസ് പി പടന്നയിൽ പ്രകാശൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ പോലീസും ചേർന്ന് വാഹന പരിശോധന നടത്തുകയായിരുന്നു.
കെ എൽ 11 ബി എച്ച് 8396 രജിസ്ട്രേഷൻ നമ്പർ കാറിൽ യാത്ര ചെയ്തു വന്ന നിസാമിനെ മേപ്പയൂർ വിശ്വഭാരതി കോളേജ് ജംഗ്ഷന് സമീപം വെച്ച് തടഞ്ഞു പരിശോധിച്ചപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തത്. തുടർന്ന് പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. കാടിൻ്റെ ഡാഷ് ബോർഡിൽ നിന്നും 1.672 ഗ്രാം എം ഡി എം എ യാണ് കണ്ടെടുത്തത്. ഇയാൾ സഞ്ചരിച്ച കെ എൽ 11 ബിഎച്ച് 8396 നമ്പർ കാർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ഇയാൾക്ക് ലഹരി വിതരണ സംഘങ്ങളുമായി കൂടുതൽ ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.