headerlogo
breaking

പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേർ പിടിയിൽ

റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം

 പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേർ പിടിയിൽ
avatar image

NDR News

11 Sep 2025 02:04 PM

കണ്ണൂർ: പെരുമ്പാമ്പിനെ കൊന്ന് കറിവെച്ചുകഴിച്ച രണ്ടുപേർ പിടിയിൽ. കണ്ണൂർ പാണപ്പുഴയിലാണ് സംഭവം. പാണപ്പുഴ സ്വദേശികളായ യു പ്രമോദ്, സി ബിനീഷ് എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. റേഞ്ച് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം.

      തളിപ്പറമ്പ് റേഞ്ച് ഓഫീസർ പി വി സനൂപ് കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്‌. സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി പി രാജീവൻ, എം വീണ, ഡ്രൈവർ ആർ കെ രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കടന്നപ്പള്ളി- പാണപ്പുഴ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിൽ 371-ാം നമ്പർ വീട്ടുപരിസരത്ത് വെച്ചാണ് ഇവർ പിടിയിലായത്.

 

NDR News
11 Sep 2025 02:04 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents