കൂട്ടാലിട സ്വദേശിയായ യുവാവ് അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു
സുഹൃത്തിനൊപ്പം കുളിക്കാൻ എത്തിയതായിരുന്നു

കൂട്ടാലിട: കൂട്ടാലിട പാർട്ടിപ്പാറ സ്വദേശിയായ യുവാവ് അരിപ്പാറയിൽ കുളിക്കാനിറങ്ങി മുങ്ങി മരിച്ചു. കൂരാച്ചുണ്ട് കൂട്ടാലിട പാത്തിപ്പാറ കൊച്ചുവീട്ടിൽ വിത്സന്റെ മകൻ ജസ്റ്റിൻ (26) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5:30-ഓടെയാണ് അപകടം നടന്നത്. കുളിക്കാൻ ഇറങ്ങിയ ജസ്റ്റിൻ ഒഴുക്കിൽ പെടുകയായിരുന്നു.
സുഹൃത്തിനൊപ്പം കുളിക്കാൻ എത്തിയതായിരുന്നു ജസ്റ്റിൻ. കയത്തിൽ നീന്തുന്നതിനിടയിൽ മുങ്ങി പോവുകയാണുണ്ടായതെന്ന് ദൃസാക്ഷികൾ പറഞ്ഞു. പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മാതാവ് സിനി,സഹോദരങ്ങൾ ജോബിൻ, ജെയിസ്