പേരാമ്പ്രമുതുകാട്ടിൽ എസ്റ്റേറ്റ് വാച്ചറെ കാട്ടാന ആക്രമിച്ചു
എസ്റ്റേറ്റിൽ ഇന്നലെ രാത്രി 10 മണിയോട് കൂടിയാണ് സംഭവം

പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ വാച്ചർക്ക് പരിക്ക്. പ്ലാന്റേഷൻ കോർപറേഷന്റെ മുതുകാട് ഉള്ള എസ്റ്റേറ്റിൽ ഇന്നലെ രാത്രി 10 മണിയോട് കൂടിയാണ് സംഭവം.
എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന പ്ലാന്റേഷൻ കോർപ്പറേഷനിലെ വാച്ചർ ആയ പേരാമ്പ്ര സ്വദേശിയായ ബാബുവിനെ(47) ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബാബുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.