ആഞ്ഞോളി മുക്കിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾക്ക് ഗുരുതര പരിക്ക്
ആഞ്ഞോളി മുക്കിലെ വനിതാ ഹോട്ടലിന് തൊട്ടു മുൻപിൽ ആയിരുന്നു അപകടം

നടുവണ്ണൂർ: കോഴിക്കോട് എയർ പോർട്ടിലേക്ക് പോകുകയായിരുന്നു കുടുംബം സഞ്ചരിച്ച കാറും പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ച രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മാഹിയിൽ നിന്നും എയർപോർട്ടിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച പി വൈ 03 - 8194 കാറാണ് എതിർ വശത്തേക്ക് കയറി ബൈക്കിന് നേർക്കുനേർ ഇടിച്ചത്. ഇന്ന് വൈകിട്ട് 4 20 ഓടെയാണ് അപകടം നടന്നത്. ആഞ്ഞോളി മുക്കിലെ വനിതാ ഹോട്ടലിന് തൊട്ടു മുൻപിൽ ആയിരുന്നു അപകടം.
കാർ അമിതവേഗതയിൽ ആയിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു. അപകടത്തിൽ കുറ്റ്യാടി സിറാജുൽ ഹുദാ കോളേജ് വിദ്യാർത്ഥികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഹെൽമെറ്റ് ധരിച്ചതിനാൽ തലയിൽ പരിക്കില്ല. ഇവർ സഞ്ചരിച്ച കെഎൽ 18 ഡി 67 35 ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. കാറിൽ യാത്ര ചെയ്തവർക്ക് കാര്യമായി പരിക്കില്ല. പരിക്കേറ്റ കുട്ടികളെ ആദ്യം മൊടക്കല്ലൂർ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മാഹി പന്തക്കൽ സ്വദേശി ശ്രീരേഖ ഭാർത്താവ് രാജീവൻ മകൾ കൃഷ്ണ എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.