വളയം ഗവൺമെന്റ് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം
ജീവനക്കാർ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി

കോഴിക്കോട്: വളയം ഗവൺമെന്റ് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന് പുറത്തുള്ള അത്യാഹിത വിഭാഗം ചുമരിൽ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മീറ്ററും മെയിൻ സ്വിച്ചുമാണ് തീപിടിച്ചത്.
തീപിടുത്തത്തെ തുടർന്ന് പുക ഉയർന്നെങ്കിലും, ജീവനക്കാർ ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ ഉടൻ വളയം പൊലീസ് സ്ഥലത്തെത്തി, കൂടുതൽ പരിശോധനകൾ തുടരുന്നു.